കുറ്റ്യാടി: ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി മികച്ച ചെറുകഥയ്ക്ക് അവാർഡുമായി കുറ്റ്യാടി നരിക്കൂട്ടുംചാൽ വേദിക വായനശാല. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. 2024 ഡിസംബർ 31 ന് അകം സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രത്തോടൊപ്പം രചനകൾ

അയക്കേണ്ടതാണ്.വിദ്യാർത്ഥിയുടെ പേരും വിലാസവും ഫോൺ നമ്പറും പ്രത്യേകമായി എഴുതേണ്ടതാണ്.ഇതിനകം പ്രസദ്ധീകരിച്ച കൃതികൾ പരിഗണിക്കുന്നതല്ല. രചനകൾ അയക്കേണ്ട വിലാസം, സെക്രട്ടറി, വേദിക വായനശാല, നരിക്കൂട്ടുംചാൽ, പി.ഒ വടയം, കക്കട്ടിൽ വഴി.6735 O7 പിൻ,സൃഷ്ട്ടികൾ നേരിട്ടും വേദിക ഓഫീസിൽ എത്തിക്കാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക്: 9495565383, 9846666528.