വടകര: സ്വർണഖനികളുടെ നാട്ടിൽ അധ്യാപന പരിശീലനം പൂർത്തിയാക്കി രാജ്യത്തിൻ്റെ നാനാഭാഗത്തും ചേക്കേറിയ സതീർത്ഥ്യർ വടകര മുൻസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. 1980-81 ൽ കർണാടകയിലെ കെ.ജി എഫിൽ നിന്നും ബി എഡ് പരിശീലനം കഴിഞ്ഞ് പല വഴികളിലായി വേർപിരിഞ്ഞ സഹപാഠികൾ 43 വർഷത്തിന് ശേഷമാണ് കൂടിച്ചേർന്നത്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പേർ ഈ കൂടിച്ചേരലിൽ

പങ്കാളികളായി. ഗുരുനാഥൻ പ്രൊഫ. ഗോപാലകൃഷ്ണ റെഡി സംഗമം ഉദ്ഘാടനം ചെയ്തു. പ്രൊഫ. സിദ്ധരാമഗൗഡ മുഖ്യാതിഥിയായി. ഇരുവരേയും സദസ്സിൽ ആദരിച്ചു. പി.കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ മണ്ണാണ്ടി നാരായണൻ സ്വാഗതം പറഞ്ഞു. അകാലത്തിൽ മൺമറഞ്ഞുപോയ കൂട്ടുകാർക്കും , അധ്യാപകർക്കും യോഗം അനുശോചനം രേഖപ്പെടുത്തി. സ്റ്റീയറിംഗ് കമ്മിറ്റി അംഗങ്ങളായ വി. പി. പ്രേമചന്ദ്രൻ, റഷീദ് പാലേരി, ചെറുവാച്ചേരി രാധാകൃഷ്ണൻ, ശങ്കരൻ, കുമാരൻ, ആയിലോട്ട് രാധാകൃഷ്ണൻ ,

രഘുനാഥ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി. പങ്കെടുത്തവരെല്ലാം ഗതകാലസ്മരണകൾ അയവിറക്കി കൊണ്ട് അനർവചനീമായ സന്തോഷ നിമിഷങ്ങളിൽ അലിഞ്ഞു. ഒപ്പം സംഗീത വിരുന്നും, കലാപരിപാടികളും സംഗമത്തെ ധന്യമാക്കി. അടുത്ത വർഷം വീണ്ടും കണ്ടുമുട്ടാം എന്ന പ്രത്യാശയിലാണ് അവർ പിരിഞ്ഞത്.