വടകര: തോടന്നൂര്‍ ഉപജില്ല കലോത്സവം ഹൈസ്കൂള്‍ വിഭാഗം ഓട്ടന്തുള്ളല് വിധി നിര്‍ണയത്തിനെതിരെ അപ്പീല്‍
നല്കിയവരില് രണ്ടാം സ്ഥാനക്കാരിയെ തഴഞ്ഞ് മൂന്നാം സ്ഥാനക്കാരിക്ക് ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയതായി പരാതി. കടമേരി ആര്‍എസി ഹയര്‍സെക്കന്ററി സ്കൂളിലെ ഗൗരി ലക്ഷ്മിയാണ് അപ്പീലില്‍ തഴയപ്പെട്ടത്.
രണ്ടാംസ്ഥാനം നേടിയ ഗൗരി ലക്ഷ്മിയും മൂന്നാം സ്ഥാനക്കാരിയും വിധി നിര്‍ണയത്തിനെതിരെ വടകര ഡിഇഒവിന് അപ്പീല്‍ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വടകരയില്‍ നടന്ന ഹിയറിങില്‍ ഇവര്‍ ഹാജരാവുകയും ചെയ്തു. അപ്പീല്‍ റിസള്‍ട്ട് വന്നപ്പോള്‍ മത്സരത്തില്‍ മൂന്നാംസ്ഥാനക്കാരിയായ വിദ്യാര്‍ഥിനിക്കാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്.
രണ്ടാംസ്ഥാനക്കാരിയായ ഗൗരി ലക്ഷ്മി എന്തുകൊണ്ട് തഴയപ്പെട്ടു എന്ന കാര്യം വ്യക്തമല്ല.
മത്സരത്തില്‍ നന്നായി പങ്കെടുത്ത് എ ഗ്രേഡ് നേടിയെങ്കിലും രണ്ടാം സ്ഥാനമായതിനാല്‍ ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാനാവില്ല. ഇതേ തുടര്‍ന്നാണ് പ്രതീക്ഷയോടെ ഗൗരി ലക്ഷ്മി അപ്പീല്‍ നല്‍കിയത്. പക്ഷെ തന്നെ തഴയുകയും മൂന്നാം സ്ഥാനക്കാരിക്ക് അവസരം നല്‍കുകയും ചെയ്തതറിഞ്ഞ് ആകെ വിഷമത്തിലാണ് ഈ എട്ടാം ക്ലാസുകാരി. ഇതിനെതിരെ ഗൗരി ലക്ഷ്മി ഡിഇഒവിനു പരാതി നല്‍കിയിരിക്കുകയാണ്. കോടതിയ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ എന്നു നോക്കാതെയാണ് വിദഗ്ധര്‍ ഹിയറിംഗ് നടത്തിയതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നും വടകര ഡിഇഒ എം.രേഷ്മ വ്യക്തമാക്കി.