കക്കട്ടില്‍: ചൈനയിലെ ഗ്യൂആന്ക്സി മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കി
നാട്ടിലേക്കു വരാന്‍ പറ്റാത്ത പെണ്‍കുട്ടിക്കു വേണ്ടി രൂപവത്കരിച്ച സേവ് എംബിബിഎസ് സ്റ്റുഡന്റ് കൂട്ടായ്മയുടെ കീഴില്‍ കുളങ്ങരത്ത് എല്‍പി സ്കൂളില്‍ ബഹുജന കണ്വന്ഷന് സംഘടിപ്പിച്ചു. എംഎല്‍എ കെ.പി.കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അധ്യക്ഷയായി. നസീറ ബഷീര്‍, ആര്.കെ.റിന്‍സി, സുധീര്‍, എ.വി.നാസറുദീന്‍, കെ.ടി.രാജന്, ചേണികണ്ടി അബ്ദുല്‍ അസീസ്, പി.എം.അഷ്റഫ്, വി.പി.ശ്രീധരന്, ബീന കുളങ്ങരത്ത്, വി.വി.വിനോദന്‍ എന്നിവര്‍ സംസാരിച്ചു.
കുന്നുമ്മല്‍ പത്താം വാര്‍ഡില്‍ ചെറിയ കോട്ടയില്‍ അജിതയുടെ മകളാണ് സാമ്പത്തിക ബാധ്യത കാരണം കോഴ്സ് പൂര്‍ത്തിയാക്കി നാട്ടിലേക്ക് വരാനാവാതെ ചൈനയില്‍ കുടുങ്ങിയിരിക്കുന്നത്. പ്രവാസിയായിരുന്ന പിതാവിന് കോവിഡ് ബാധയെ
തുടര്‍ന്ന് പക്ഷാഘാതവും മരണവും സംഭവിച്ചതോടെയാണ് മകളുടെ പഠനം പൂര്‍ത്തീകരിക്കാനാവാതെ വന്നത്. തുടര്‍ന്നാണ് നാട്ടുകാരുടെ സഹായം അഭ്യര്‍ഥിച്ച കുടുംബത്തിനു വേണ്ടി എംഎല്‍എമാരായ കെ.പി.കുഞ്ഞമ്മദ് കുട്ടി, ഇ.കെ.വിജയന് എന്നിവര്‍ രക്ഷാധികാരികളായും നാദാപുരം, കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി മുഹമ്മദലി, വി.കെ.റീത്ത എന്നിവര്‍ കണ്‍വീനര്‍മാരായും വിദ്യാഭ്യാസ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. കോഴ്സ് പൂര്‍ത്തിയാക്കി വരാന്‍ 24 ലക്ഷം രൂപ യൂണിവേഴ്സ്റ്റിയില് ഫീസിനത്തില്‍ അടയ്ക്കാനുണ്ട്. കമ്മിറ്റിയുടെ പേരില്‍ വിദ്യാഭ്യാസ സഹായത്തിന് ഗ്രാമീണ ബാങ്കിന്റെ കക്കട്ടില്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങി. നമ്പര്‍: 40215101075302, IFSC KLGB0040215

കുന്നുമ്മല്‍ പത്താം വാര്‍ഡില്‍ ചെറിയ കോട്ടയില്‍ അജിതയുടെ മകളാണ് സാമ്പത്തിക ബാധ്യത കാരണം കോഴ്സ് പൂര്‍ത്തിയാക്കി നാട്ടിലേക്ക് വരാനാവാതെ ചൈനയില്‍ കുടുങ്ങിയിരിക്കുന്നത്. പ്രവാസിയായിരുന്ന പിതാവിന് കോവിഡ് ബാധയെ
