വളയം: ഗ്രാമീണ നിധി ഭക്ഷ്യസുരക്ഷാ സൂപ്പർമാർക്കറ്റ് നേതൃത്വത്തിൽ അംബേദ്കർ ആർട്സ് സ്പോർട്സ് ആൻഡ് റീഡിങ് ക്ലബ് അരുവിക്കരക്ക് വീൽചെയറുകൾ സ്പോൺസർ ചെയ്തു നൽകി. ഭക്ഷ്യസുരക്ഷാ സൂപ്പർമാർക്കറ്റ് വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി

നടന്ന ചടങ്ങിൽ മുഖ്യ അതിഥി റോട്ടറി ക്ലബ്ബ് പേരാമ്പ്ര ട്രഷറർ ബിജു പി പി ക്ലബ്ബ് പ്രതിനിധി ഇ കെ ചാത്തുവിന് വീൽ ചെയർ കൈമാറി. ചടങ്ങിൽ ക്ലബ് സെക്രട്ടറി വിഷ്ണു പി, കെ ഗംഗാധരൻ മാസ്റ്റർ,രഖിലേഷ്. പി.എം, സിലേഷ്. കെ.പി, ജിസ്ന, ദിൽന, അഞ്ജു. വി. കെ എന്നിവർ പങ്കെടുത്തു.