ആയഞ്ചേരി: കോണ്‍ഗ്രസ് നേതാവും അധ്യാപകനും സഹകാരിയും സാംസ്കാരിക രംഗത്ത് ശ്രദ്ധേയനുമായിരുന്ന കടമേരി ബാലകൃഷ്ണന്റെ നാലാം ചരമവാര്‍ഷിക ദിനം ആയഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കാലത്ത് ശവകൂടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെപിസിസി, ഡിസിസി, ബ്ലോക്ക്, മണ്ഡലം നേതാക്കളായ വി.എം.ചന്ദ്രന്, പ്രമോദ് കക്കട്ടില്‍, അച്ചുതന് പുതിയെടുത്ത്, ശ്രീജേഷ് ഊരത്ത്, പി.സി.ഷീബ, ആയഞ്ചേരി

പഞ്ചായത്ത് പ്രസിഡന്റ എന്‍. അബ്ദുള്‍ ഹമീദ്, ദാമോദരന്‍ കണ്ണോത്ത്, ടി.കെ.അശോകന്, എം.കെ.ഭാസ്കരന്, ടി.എന്‍.നാസര്‍, റീത്ത കണ്ടോത്ത്, മഠത്തില്‍ ശ്രീധരന്, സുപ്രസാദന്‍, പി.അജിത്ത്, പി.കെ.ദേവാനന്ദന്, വിഷ്ണു പ്രസാദ്, വി.പി.ഗീത, പി.എം.ലതിക, ഷൈബ മല്ലീ വീട്ടില്‍, എന്‍.പി ഉഷ എന്നിവര്‍ സംബന്ധിച്ചു. വൈകീട്ട് നടക്കുന്ന അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.