എടച്ചരി: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി എടച്ചേരിയിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു. ഇ. കെ. വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. എടച്ചേരി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡൻ്റ് എം.എം. അശോകൻ അധ്യക്ഷത വഹിച്ചു. വടകര അസിസ്റ്റൻ്റ് രജിസ്ട്രാർ പി. ഷിജു വിഷയം അവതരിപ്പിച്ചു. കെ.കെ. കൃഷ്ണൻ, കെ.

വിമൽകുമാർ, കെ.സുധീർ കുമാർ, എം. വിജയൻ, വി. കുഞ്ഞിക്കണ്ണൻ, ടി.കെ. വിനോദ് കുമാർ, കൊയറ്റോളി ഗംഗാധരൻ, ടി.കെ. വിനോദൻ, കെ. പ്രസീത് കുമാർ, എന്നിവർ സംസാരിച്ചു. സീനിയർ ഓഡിറ്റർ എ. രശ്മി സ്വഗതവും നിധീഷ് ഒ. പി നന്ദിയും പറഞ്ഞു.