വടകര: കൂമുള്ളി സ്വദേശി സരോജിനി അമ്മയുടെ സ്മരണാര്‍ഥം മക്കളായ ഷിജു കുമാറും ഷീജ ഭായിയും വടകര സി എച്ച്
സെന്ററിന് ഫണ്ട് കൈമാറി. വടകര സിഎച്ച് സെന്റര്‍ ന്യൂ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന് മക്ക, സെക്രട്ടറി പി കെ സി അഫ്സല് എന്നിവര്‍ ചേര്‍ന്നു തുക ഏറ്റുവാങ്ങി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയ സരോജിനി അമ്മ സിഎച്ച് സെന്റര്‍ വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം നേരിട്ടറിയുകയായിരുന്നു. രോഗം ഭേദമായി വീട്ടിലെത്തിയ അവര്‍ തന്റെ മരണ ശേഷം എല്ലാ വര്‍ഷവും മുടങ്ങാതെ ഒരു സംഖ്യ സിഎച്ച് സെന്ററിന് കൈമാറണമെന്ന് മക്കളോടാവശ്യപ്പെടുകയായിരുന്നു. ഇതിന് ഒരു മുടക്കവും വരുത്താതെ പുണ്യം
ചെയ്യുകയാണ് മക്കള്‍.