
തുടര്‍ന്ന് ജയചന്ദ്രനെയും കൊണ്ട് കരുനാഗപ്പള്ളി പോലീസ് അമ്പലപ്പുഴ കരൂരിലെ വീടിനു സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. ജയചന്ദ്രന്റെ വീടിന് സമീപത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ സുഹൃത്താണ് ജയചന്ദ്രന്. കൊലപാതകത്തിന് ശേഷം വിജയലക്ഷ്മിയുടെ ഫോണ്‍ ജയചന്ദ്രന് ബസില്‍ ഉപേക്ഷിച്ചതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നു കണ്ടെത്തിയിരുന്നു. ബസിലെ കണ്ടക്ടറാണ്

വിജയലക്ഷ്മിയുടെ ഫോണ്‍ എറണാകുളത്ത് ബസ് സ്റ്റാന്റില്‍ വെച്ചാണ് സ്വിച്ചോഫായത്. ഇക്കാര്യം അടിസ്ഥാനപ്പെടുത്തിയാണ് അന്വേഷണം പുരോഗമിച്ചത്. ഇതിലേക്ക് വന്ന കോളുകളും പോലീസ് പരിശോധിച്ചു. മാത്രമല്ല, ജയചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും ഫോണ്‍ ലൊക്കേഷനുകള്‍ ഒരേയിടത്തും വന്നിരുന്നു. കസ്റ്റഡിയിലെടുത്ത ജയചന്ദ്രനില്‍ നിന്ന് ലഭിച്ച പരസ്പര

നവംബർ ആറിനാണ് വിജയലക്ഷ്മിയെ കാണാതായത്. യുവതിയെ കൊന്ന് അന്പലപ്പുഴ കരൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു താഴെ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തെന്നായിരുന്നു പിടിയിലായ ജയചന്ദ്രൻ മൊഴിനൽകിയത്.
പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത്. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന് സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്നും ജയചന്ദ്രന്റെ മൊഴിയിലുണ്ട്. ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരൂരിൽ പോലീസ് പരിശോധന നടത്തിയതും മൃതദേഹം കണ്ടെത്തിയതും.