തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്. അടുത്ത വർഷം ടീം കേരളത്തിലെത്തും എന്നാണ് വിവരം.
കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. കായിക മന്ത്രി വി. അബ്ദുറഹിമാന് ബുധനാഴ്ച മാധ്യമങ്ങളെ കണ്ട് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. മെസ്സി കളിക്കാനെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മെസ്സിയുടെ കാര്യത്തില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനാകും അന്തിമ തീരുമാനം എടുക്കുക. കേരളത്തിൽ രണ്ട് മത്സരങ്ങൾ ഉണ്ടാവാനാണ് സാധ്യത. അര്‍ജന്റീന ദേശീയ ടീമും ഏഷ്യയിലെ പ്രഖുഖ ടീമുമായും മത്സരത്തിന് സാധ്യതയുണ്ട്. സ്പോൺസർ വഴിയാവും യാത്ര ചെലവ് കണ്ടെത്തുക. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
