വടകര: വടകരയുടെ നഗരഹൃദയഭാഗത്ത് പണിത സാംസ്കാരിക ചത്വരത്തിന് ഫീസ് ഈടാക്കാനുള്ള നഗരസഭാ
തീരുമാനത്തിനെതിരെ സമരം തുടങ്ങി. ഫീസ് ഏര്‍പെടുത്തുന്നത് ജനകീയമായി ചെറുത്തു തോല്‍പ്പിക്കുമെന്ന് കുറ്റ്യാടി മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുല്ല പ്രഖ്യാപിച്ചു. നഗരസഭയുടെ തീരുമാനത്തിനെതിരെ യുഡിഎഫ്-ആര്‍എംപിഐ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ചത്വരം സമരപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിലെ പൊതു ഇടങ്ങള്‍ എല്ലാം ജനങ്ങള്‍ ഉപയോഗിക്കുന്നതിന് പണം നല്‍കേണ്ട ഗതികേടാണ് ഉള്ളത്. സാധാരണക്കാരന് അപ്രാപ്യമാകും വിധം ടൗണ്‍ഹാളിന്റെ ഫീസ് നേരത്തെ വര്‍ധിപ്പിച്ചിരുന്നു. സാന്റ്ബാങ്ക്സിലും മുനിസിപ്പല്‍ പാര്‍ക്കിലും എല്ലാം ജനങ്ങള്‍ പണം നല്‍കേണ്ട അവസ്ഥയാണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇപ്പോള്‍ നിര്‍മിച്ച സാംസ്കാരിക ചത്വരത്തിനും ഫീസ്
ഏര്‍പ്പാടാക്കുന്നത് വഴി വടകരയിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് നഗരസഭാ ഭരണകൂടം ചെയ്യുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരും. ഇത് സമരത്തിന്റെ തുടക്കമാണെന്നും ഈ തെറ്റായ നയത്തില്‍ നിന്നു പിന്മാറിയില്ലെങ്കില് തെറ്റുതിരുത്തിക്കും വരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നഗരസഭ സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും പാറക്കല്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
എം.ഫൈസല്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന്, ആര്‍എംപിഐ ഏരിയ ചെയര്മാന് എ.പി.ഷാജിത്ത്, എന്‍.പി അബ്ദുല്ല ഹാജി, സതീശന് കുരിയാടി, പി.എസ്.രഞ്ജിത്ത് കുമാര്‍, വി.കെ.അസീസ്, പുറന്തോടത്ത്
സുകുമാരന്‍, പ്രെഫ: കെ.കെ.മഹ്മുദ്, പി.കെ.സി.റഷീദ് എന്നിവര്‍ പ്രസംഗിച്ചു. വി.കെ പ്രേമന് നന്ദി പറഞ്ഞു


എം.ഫൈസല്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന്, ആര്‍എംപിഐ ഏരിയ ചെയര്മാന് എ.പി.ഷാജിത്ത്, എന്‍.പി അബ്ദുല്ല ഹാജി, സതീശന് കുരിയാടി, പി.എസ്.രഞ്ജിത്ത് കുമാര്‍, വി.കെ.അസീസ്, പുറന്തോടത്ത്
