വടകര: ഇന്ദിരാ പ്രിയദർശിനിയുടെ 107-ാംജന്മദിനം വടകര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സദസും നടത്തി. അനുസ്മരണ സദസ് ഡി.സി.സി പ്രസിഡണ്ട് അഡ്വ. ഇനാരായണൻ നായർ ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സതീശൻ കുരിയാടി അധ്യക്ഷത
വഹിച്ചു. കെ.പി. കരുണൻ, സുധീർകുമാർ, പുറന്തോടത്ത് സുകുമാരൻ , വി.കെ പ്രേമൻ , അഡ്വ.പി.ടി.കെ. നജ്മൽ , കെ.പി. നജീബ്, പി.കെ. ബാലഗോപാലൻ, കല്ലറക്കൽ ലത്തീഫ്, ഷംസുദീൻ കല്ലിങ്കൽ, രവിമരത്തപ്പള്ളി, കോറോത്ത് ബാബു, ടി.ലക്ഷ്മണൻ , നാസ്സർമിത്തേൽ, സഹീർ കാന്തിലോട്ട് എന്നിവർ സംസാരിച്ചു.