നരിപ്പറ്റ: ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി നരിപ്പറ്റയിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് നടത്തിയ ശുചിത്വ നിലവാര
പരിശോധനയില്‍ വീഴ്ച കണ്ടെത്തിയ ഹോട്ടലുകള്‍ക്കെതിരെ നടപടി. മലിനമായ സാഹചര്യത്തില്‍ ഭക്ഷണ പാനീയങ്ങള്‍ പാചകം ചെയ്യുന്നതും സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്കി.
കൈവേലിയിലെ തൃപ്തി ഹോട്ടല്‍, ഓറഞ്ച് ഹോട്ടല്‍, ചീക്കോന്നിലെ അടുക്കള ഹോട്ടല്‍, കെ.എം. ഫ്രൂട്ട് സ്റ്റാള്‍ ആന്റ് കൂള്‍ ബാര്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശങ്ങള്‍ പാലിക്കുന്നതുവരെ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍
ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയത്. ഭക്ഷ്യ സുരക്ഷ നിയമപ്രകാരമുള്ള ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതും കുടിവെള്ള ഗുണനിലവാര പരിശോധന ഫലത്തിന്റെ അഭാവവും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
പരിശോധനയ്ക്ക് നരിപ്പറ്റ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എസ്.സന്തോഷ്കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എന്‍.കെ.ഷാജി, കെ.കെ.ദിലീപ്കുമാര്, വി.അക്ഷയ്കാന്ത്, ഇ.ആര്.രഞ്ജുഷ എന്നിവര്‍ നേതൃത്വം നല്കി.
പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രാദേശിക പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഷാരോണ്‍.എം.എസ് അറിയിച്ചു.