
നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ ആണ് കൊല്ലപ്പെട്ടത്. ചിക്കമംഗളൂരു – ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ തിങ്കളാഴ്ച പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.
വിക്രം ഗൗഡ എന്ന മാവോയിസ്റ്റ് നേതാവിനെ 20 വര്‍ഷമായി കര്‍ണാടക പോലീസ് തെരയുകയായിരുന്നു. നേരത്തെ പല ഏറ്റുമുട്ടലുകളിലും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിരന്തരം സഞ്ചരിക്കാറുള്ള ഇയാളും സംഘവും തിങ്കളാഴ്ച വൈകുന്നേരം ഉഡുപ്പിയില്‍ എത്തിയ വിവരം കിട്ടിയതിനെ തുടര്‍ന്ന് ആന്റി നക്സല്‍ സ്ക്വാഡ് തെരച്ചല്‍ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായതും വിക്രംഗൗഡ കൊല്ലപ്പെടുന്നതും.
പോലീസും നക്സൽ വിരുദ്ധസേനകളും സജീവമായി തെരഞ്ഞു വന്നിരുന്ന മൂന്ന് മാവോയിസ്റ്റ് നേതാക്കൾ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടെന്നാണ് വിവരം. മുണ്ട്ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവർ ആണ് രക്ഷപ്പെട്ടത് കേരളത്തിൽ നിന്ന് രണ്ടു മാസം മുമ്പാണ് ഇവർ ഉഡുപ്പി വനമേഖലയിലേക്ക് തിരിച്ചെത്തിയതെന്നാണ് പോലീസ് പറയുന്നത്. രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാക്കൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.