ഓർക്കാട്ടേരി: മലബാറിലെ പ്രശസ്ഥമായ ഓർക്കാട്ടേരി എടം വക ശിവഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ട ഗണപതി ക്ഷേത്ര ഭൂമി (കച്ചേരി മൈതാനം) അനധികൃതമായി കയ്യേറ്റം നടത്തി അവിടെ പൊതു കക്കൂസും കെട്ടിടവും നിർമ്മിക്കാനുള്ള ഗ്രാമ പഞ്ചായത്തിൻ്റെ ശ്രമത്തിനെതിരെയും അന്യാധീനപ്പെട്ടുപോയ ക്ഷേത്രഭൂമി തിരികെ പിടിക്കാൻ വേണ്ടി ഭക്തജന കൂട്ടായ്മ വിശ്ചികാരംഭത്തിൽ ക്ഷേത്രഭൂമിയിൽ ലക്ഷം ദീപ സമർപ്പണം നടത്തി. ക്ഷേത്രഭൂമി സംരക്ഷണ സമിതി ഓർക്കാട്ടേരിയുടെ ആഭിമുഖ്യത്തിൽ

കച്ചേരി മൈതാനിയിൽ നടന്ന ലക്ഷം ദീപ സമർപ്പണത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കാളികളായി. വടകര ശ്രീഹരി ഭജന മണ്ഡലിയുടെ ഭജനയോടു കൂടി ആരംഭിച്ച പരിപാടി ചോറോട് അമൃതാനന്ദമയി മഠം സ്യാമിനി ഷൈലജാമ്മ ആദ്യ ദീപം തെളിയിച്ച് ലക്ഷംദീപ സമർപ്പണം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.തുടർന്ന് നടന്ന അധ്യാത്മികസദസ്സിൽ ഭക്തജന കൂട്ടായ്മ പ്രസിഡണ്ട് മുരളി എടത്തിൽ അധ്യക്ഷ ഭാഷണം നടത്തി. സ്വാമിനി ഷൈലജാമ്മ അനുഗ്രഹ ഭാഷണം നടത്തി ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി രാജേഷ് നാദാപുരം മുഖ്യഭാഷണം നടത്തി.ഭക്തജന കൂട്ടായ്മ സംയോജകൻ എ.കെ വിജയൻ മാസ്റ്റ്ർ ക്ഷേത്ര ഭൂമിയുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായ പ്രവർത്തനങ്ങളുടെ വിശദീകരണം നടത്തി.ആർ എസ് എസ് കോഴിക്കോട് വിഭാഗ് സഹ സംഘചാലക് എ.കെ

ശ്രീധരൻ, രമേഷ് കുമാർ എം.എം, മന്മഥൻ എം.പി, അശോകൻ എം.സി എന്നിവർ സംസാരിച്ചു. ഗോപാലകൃഷ്ണൻ നമ്പ്യാർ എടത്തിൽ, പ്രദീപൻ എടത്തിൽ, ലീലാമ്മ എടത്തിൽ, കേശവൻ തിരുമേനി യോഗക്ഷേമസഭ, ഷൈജു കല്ലേരി വിഎച്ച്പി ജില്ലാ സെക്രട്ടറി, വടകര ഗുരുസ്വാമിയുടെ മകൻ വത്സൻ കുനിയിൽ, ആർഎസ്എസ് ഖണ്ഡ് കാര്യവാഹക് കെ.പ്രേംജിത്ത്, ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് ടി.പി. വിനീഷ്, ബിഎംഎസ് ജില്ലാ ജോയിൻ്റ് സെക്രട്ടറി സുധീർ, ആർ.മോഹനൻ ബാലഗോകുലം, പവിത്രൻ കെ.കെ.ഹിന്ദു ഐക്യവേദി, വാസു വിദ്യാനികേതൻ, റിട്ട: എസ്.പി ബാലകൃഷ്ണൻ ഭാരതീയ വിചാര കേന്ദ്രം എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി പ്രതീകാത്മകമായി ക്ഷേത്രഭൂമി പിടിച്ചെടുക്കൽ പ്രഖ്യാപനവും നടത്തി.