കുറ്റ്യാടി: കുറ്റ്യാടി ബൈപ്പാസിൽ കിഫ്ബി വിദഗ്ധസംഘം പരിശോധന നടത്തി.
കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിക്ക് ആവശ്യമായ മെഷീനറികൾ തയ്യാറാകുകയാണ്.
സൈറ്റ് ഓഫീസും ലാബുമെല്ലാം ക്രമീകരിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നിശ്ചിത സമയത്തിനകം പൂർത്തിയാക്കുന്നതിനായി ക്രമീകരിച്ചിട്ടുള്ള സംവിധാനങ്ങൾ സംഘം വിലയിരുത്തി.
കൂടാതെ സൈറ്റ് സന്ദർശനവും നടത്തി. ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള 19 (1)

നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിന് മുൻപായുള്ള 11(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചുകഴിഞ്ഞു. അടുത്ത ആഴ്ചതന്നെ 19 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാൻ കരട് തയ്യാറായിക്കഴിഞ്ഞു.കിഫ്ബി ചീഫ് പ്രോജക്ട് എക്സാമിനർ എസ് ജെ വിജയദാസ് ,പ്രോജക്ട് എക്സാമിനർ സൻജീദ് ഫർഹാൻ, സീനിയർ ഇൻസ്പെക്ഷൻ എൻജിനീയർ ഇർഷാദ് ആർ,ആർ ബി ഡി സി കെ എൻജിനീയർ അതുൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.