പയ്യോളി: രാജ്യസഭാ അംഗം പിടി ഉഷ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കൊളാവിപാലം ചെറിയാവി ഗുളികൻ കുട്ടിച്ചാത്തൻ റോഡ് ഉദ്ഘാടനം ചെയ്തു. 2023-24 സാമ്പത്തിക വർഷത്തെ 15 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച റോഡാണ് പയ്യോളി നഗരസഭയിലെ 36ാം വാർഡിൽ ഉദ്ഘാടനം ചെയ്ത്. പരിപാടിയിൽ നഗരസഭ കൗൺസിലർ

നിഷ ഗിരീഷ് അധ്യക്ഷത വഹിച്ചു . യോഗത്തിൽ എ. കെ.ബൈജു മുഖ്യാഥിതിയായി.എം.പി ഭരതൻ, കെ.ടി കേളപ്പൻ , പ്രമീള ടി.പി, സതീശൻ മോച്ചേരി, രാജൻ കൊളാവിപ്പാലം, എം.ടി വിനോദൻ എന്നിവർ സംസാരിച്ചു .യോഗത്തിൽ ചെറിയാവി സുരേഷ് ബാബു സ്വാഗതവും സജിത്ത് സി.പി നന്ദിയും പറഞ്ഞു.