വടകര: തന്നെ ഗുണ്ട എന്ന് വിളിച്ചിട്ടും പുനത്തില്‍ കുഞ്ഞബ്ദുള്ളയോട് തനിക്ക് എന്നും സ്നേഹമായിരുന്നുവെന്ന് കഥാകൃത്ത്
ടി.പത്മനാഭന്. വലിയ മനസിന്റെ ഉടമയും സാഹിത്യപ്രതിഭയുമായിരുന്നു കുഞ്ഞബ്ദുള്ള. ആ സ്ഥിതിയില്‍ എത്രയോ വലിയ ദിശയില്‍ എത്തേണ്ട ആളായിരുന്നു അദ്ദേഹം. പക്ഷേ സ്വയം നശിക്കുകയാണ് ചെയ്തത്. തന്റെ അപാരമായ കഴിവുകള്‍ മുഴുവന്‍ ധൂര്‍ത്തടിച്ച് ജീവിതം നശിപ്പിച്ചവന്-പുനത്തില്‍ കുഞ്ഞബ്ദുള്ള സ്മാരക ട്രസ്റ്റ് വടകരയില്‍ സംഘടിപ്പിച്ച പുനത്തില്‍ സ്മൃതി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി.പത്മനാഭന്.
‘ഞാന്‍ കള്ള് കുടിക്കാറില്ല. കുടിക്കുന്നവര്‍ മോശക്കാരാണെന്ന അഭിപ്രായവും എനിക്കില്ല. കള്ള് കുടിക്കുന്നവര്‍ മോശക്കാരാണെന്നു പറഞ്ഞാല്‍ യൂറോപ്യന്‍കാര്‍ മുഴുവനും ജപ്പാന്‍കാര്‍ മുഴുവനും മോശക്കാരാണെന്ന് പറയേണ്ടിവരും. പക്ഷേ അവര്‍ക്കറിയാം എവിടെ തുടങ്ങണമെന്നും എവിടെ നിര്‍ത്തണമെന്നും. അവരാരും മദ്യത്തെ ഗ്ലോറിഫൈ ചെയ്ത് സംസാരിക്കാറില്ല, എഴുതാറുമില്ല. കന്മഷരഹിതമായ മനസിന് ഉടമയായ കുഞ്ഞബ്ദുള്ളയുടെ ജീവിതം നശിപ്പിച്ചത് ബാഹ്യശക്തികളാണ്. അവരെ എനിക്ക് നല്ലതുപോലെ അറിയാം. അവസാനകാലത്ത് അദ്ദേഹത്തിന്റെ ബന്ധുക്കള്‍, കുപ്പിയുമായി വരുന്ന പത്രപ്രവര്‍ത്തകര്‍ക്കും
സാഹിത്യകാരന്മാര്ക്കും ഫ്ളാറ്റില്‍ പ്രവേശനം നിഷേധിച്ചിരുന്നു.’
അത്തരക്കാരാണ് തനിക്കെതിരെ കുഞ്ഞബ്ദുള്ളയെ കൊണ്ട് കേസ് കൊടുപ്പിച്ചതെന്ന് ടി.പത്മനാഭന് കുറ്റപ്പെടുത്തി. എന്റെപേരില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിനും ജയിലില്‍ അടക്കാനും കുഞ്ഞബ്ദുള്ള കേസ് കൊടുത്തു. ഒരു കൊല്ലത്തിലധികം ഞാന്‍ ഇതുകൊണ്ട് കഷ്ടപ്പെട്ടു. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടെ കോടതില്‍ വന്നു കേസ് വിളിക്കുന്നത് വരെ വടിപോലെ നില്‍ക്കേണ്ട സ്ഥിതിയുണ്ടായി. ആര്‍ക്ക് വിധേയനായിട്ടാണ് കുഞ്ഞബ്ദുള്ള ഇത് ചെയ്തതെന്ന് എനിക്ക് നല്ലതുപോലെ അറിയാം. കുഞ്ഞിക്കക്ക് അഭിപ്രായസ്ഥിരത ഉണ്ടായിരുന്നില്ല. മദ്യവും കൂട്ടുകെട്ടുമാണ് അങ്ങനെയാക്കിയത്.
എന്നെ പറ്റി മലയാള ചെറുകഥയിലെ ഭീഷ്മ പിതാവാണെന്നാണ് കുഞ്ഞബ്ദുള്ള ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. അതിലും വലിയ ബഹുമതി എനിക്ക് തരാനില്ല. അതേ കുഞ്ഞിക്ക തന്നെ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പറയുന്നത് മലയാള സാഹിത്യത്തിലെ ഗുണ്ടയാണെന്നാണ്. അന്നും എനിക്ക് അദ്ദേഹത്തോട് വെറുപ്പുണ്ടായിരുന്നില്ല. എന്റെ മനസില്‍ കുഞ്ഞബ്ദുള്ളയോട് എന്നും സ്നേഹമേ ഉണ്ടായിരുന്നുള്ളൂ. അത് അദ്ദേഹം ജീവിച്ചിരുന്ന കാലത്തും അദ്ദേഹത്തിന്റെ കാലശേഷവും ഞാന്‍
വ്യക്തമാക്കിയതാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്, അന്തിയുറങ്ങിയിട്ടുണ്ട്, ഭക്ഷണം കഴിച്ചിട്ടുമുണ്ട്. കാരണം അദ്ദേഹം ഒരു ശുദ്ധഹൃദയനാണ്. ഒരാളോടും ഒരുവിരോധവുമില്ല. പല പല ബാഹ്യ പ്രേരണകള്‍ക്കും എളുപ്പത്തില്‍ വിധേയനാകുന്ന ഒരു പാവം. അത് അറിയാവുന്നത് കൊണ്ട് അദ്ദേഹത്തോട് എനിക്കെന്നും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എം.മുകുന്ദനും കുഞ്ഞിക്കയും തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എന്റെ വോട്ട് കുഞ്ഞിക്കക്ക് തന്നെയായിരിക്കും-ടി.പത്മനാഭന് പറഞ്ഞു.
ഫോട്ടോഗ്രാഫര്‍ ഡി.മനോജിന്റ ‘സ്മാരക ശിലകളിലൂടെ’ എന്ന ഫോട്ടോഗ്രാഫി പുസ്തകത്തിന്റ പ്രകാശനവും ടി.പത്മനാഭന് നിര്‍വഹിച്ചു. എം.മുകുന്ദന് ഏറ്റുവാങ്ങി. നഗരസഭ സാംസ്കാരിക ചത്വരത്തില്‍ നടന്ന പരിപാടിയില്‍ രാജേന്ദ്രന് എടുത്തുംകര അധ്യക്ഷത വഹിച്ചു. കെ.വി.സജയ്, വി.ടി.മുരളി, കെ.ശ്രീധരന്, ഡി മനോജ്, പാലേരി രമേശന് തുടങ്ങിയവര്‍ സംസാരിച്ചു. ടി.രാജന് സ്വാഗതവും കെ.സി.പവിത്രന് നന്ദിയും പറഞ്ഞു.