തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിദ്വേഷ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ഡിജിപിക്ക്
പരാതി നൽകി. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ ആണ് സുരേഷ് ഗോപിക്കെതിരെയും ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെയും പരാതി നൽകിയത്.
സമൂഹത്തിൽ മതത്തിന്റെ പേരിൽ സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും പരാതിയിൽ പറയുന്നു. കേന്ദ്ര മന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തിയെന്നും അതിന്റെ പേരിൽ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി.
നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതമാണ് വഖഫ് എന്നും അത് പൂട്ടിക്കെട്ടിക്കുമെന്നും വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞത് വൻ വിവാദമായിരുന്നു.