വടകര: സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം അനുവദിക്കുക, എൻഎഫ്എസ്എ ഡിപ്പോയിലെ പ്രശ്നങ്ങൾ പരിഹരിച്ച് റേഷൻ കടകളിൽ കൃത്യ സമയത്ത് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് താലൂക്കിലെ റേഷൻ വ്യാപാരികൾ സംയുക്ത സമരസമിതി നേതൃത്വത്തിൽ കടയടപ്പ് സമരം നടത്തി സപ്ലൈ ഓഫീസിലേക്ക് മാർച്ച് നടത്തി. മിനി സിവിൽ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ നടന്ന
ധർണ സമരം ആൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം മുകുന്ദൻ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. പി കെ ബിജു അധ്യക്ഷനായി. എം പി ബാബു, ടി മോഹനൻ, കെ സി ഗംഗാധരൻ എന്നിവർ സംസാരിച്ചു. കെ പി ബാബു സ്വാഗതം പറഞ്ഞു.