മനാമ: ഒഞ്ചിയം സ്വദേശി ബഹ്റൈനില്‍ അന്തരിച്ചു. മേക്കുന്നത്ത് ശശിയാണ് (57) ഉമ്മുല്‍ ഹസത്തെ താമസസ്ഥലത്ത് മരണപ്പെട്ടത്.
ആറു വര്‍ഷമായി ടെയ്ലറായി ജോലി ചെയ്യുകയായിരുന്നു. ബഹ്റൈനില്‍ വന്നതിനുശേഷം നാട്ടില്‍ പോയിട്ടില്ല. മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയിലാണ്. നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
