തിരുവള്ളൂർ: തോടന്നൂർ സബ് ജില്ല സ്കൂൾ കലോത്സവത്തിൽ ഒവറോൾ കിരീടം കരസ്ഥമാക്കിയ തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സും സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു. മൂന്ന് പതിറ്റാണ്ടോളമായി തുടരുന്ന ആധിപത്യം അവനാനിപ്പിച്ചാണ് തിരുവള്ളൂർ സ്കൂൾ ചരിത്ര വിജയം നേടിയത്.

ഘോഷയാത്രയ്ക്ക് തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി, വൈസ് പ്രസിഡൻ്റ് എഫ്.എം മുനീർ, പ്രിൻസിപ്പാൾ പി .പ്രസന്ന, പി.ടി .എ പ്രസിഡൻ്റ് പ്രദീപൻ നാലുപുരക്കൽ, ഹെഡ് മിസ്ട്രസ് വൃന്ദ കെ.പി , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷഹനാസ് കെ.വി, ഡി പ്രജീഷ് , സ്റ്റാഫ് സെക്രട്ടറി സജീറ എ.കെ , മാനേജർ ചുണ്ടയിൽ മൊയ്തു ഹാജി, വിവിധ രാഷ്ട്രീയ പ്രതിനിധികൾ ,മാനേജ് കമ്മിറ്റി ഭാരവാഹികളായ എം.വി അമ്മത് ഹാജി ,എം.കെ കുഞ്ഞമ്മദ് ,പാലൂന്നി മൊയ്തു തുടങ്ങിയവരും പി .ടി .എ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ ,വിദ്യാർഥികൾ എന്നിവരും നേതൃത്വം നൽകി.