വടകര: വടകര സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ നാഷന് ബില്‍ഡര്‍ അവാര്‍ഡ് ഇരിങ്ങല്‍ എല്‍പി സ്കൂള്‍
പ്രധാനാധ്യാപിക രിഖിരാമിന് സമ്മാനിച്ചു. സ്കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയില്‍ നിന്ന് രിഖിരാം പുരസ്കാരം ഏറ്റുവാങ്ങി. നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ പ്രൈമറി തലത്തിലുള്ള അധ്യാപകരുടെ പങ്ക് ശ്ലാഘനീയമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് എംഎല്‍എ പറഞ്ഞു. അധ്യാപനത്തോടൊപ്പം സാമൂഹിക സാംസ്കാരിക കായിക മേഖലകളിലും കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഇത്തരം അധ്യാപകരെയാണ് റോട്ടറി നാഷന്
ബില്‍ഡര്‍ അവാര്‍ഡ് നല്കി എല്ലാ വര്‍ഷവും ആദരിച്ചു വരുന്നത്.
ചടങ്ങില്‍ റോട്ടറി പ്രസിഡന്റ് കെ.ജ്യോതികുമാര്‍ അധ്യക്ഷത വഹിച്ചു. വിലാസിനി നാരങ്ങോളി, ബാലനാരായണന്‍, ഡിസ്റ്റ്രിക്റ്റ് ലിറ്ററസി ചെയര്‍ ഉൃ.എന്‍. മോഹനന്, സോണല്‍ കോ. ഓഡിനേറ്റര്‍ രാജ കുമാര്‍, അരവിന്ദാക്ഷന് പുത്തൂര്‍, പി.എന്‍.അനില്‍കുമാര്‍, ക്ലബ്ബ് സെക്രട്ടറി അഡ്വ. രാജന് കായക്ക, മുന്‍ പി.ടി.എ പ്രസിഡന്റ് നിധീഷ്. പി.വി എന്നിവര്‍ സംസാരിച്ചു. പി.ടി.എ.പ്രസിഡന്റ് വിനു പടിക്കല്‍ സ്വാഗതവും അഫ്സല് നന്ദിയും പറഞ്ഞു.