അഴിയൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ഖബറിസ്ഥാന് സംരക്ഷിക്കുക, കുഞ്ഞിപ്പള്ളി ടൗണ്‍
നിലനിര്‍ത്തുക, പൊതുജനങ്ങളുടെ ഗതാഗത സൗകര്യം തകര്‍ക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ജനകീയ പ്രക്ഷോഭം നടത്താന്‍ ചോമ്പാല്‍ കുഞ്ഞിപ്പള്ളി സ്വതന്ത്ര മഹല്‍ കമ്മിറ്റി കണ്വെന്ഷന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 20 ന് നാല് മണിക്ക് കുഞ്ഞിപ്പള്ളി പരിസരത്ത് സമര ജ്വാല നടക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിനെ സംരക്ഷിക്കാനായി തൂണില്‍ മേല്‍പാത പണിയണമെന്ന് കണ്വെന്ഷന് ആവശ്യപ്പെട്ടു. ദേശീയ പാത കര്‍മസമിതി ജില്ലാ കണ്‍വീനര്‍ എ.ടി.മഹേഷ് ഉദ്ഘാടനം ചെയ്തു. മഹല്‍ കമ്മിറ്റി ചെയര്മാന് ഹമീദ് എരിക്കില്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, പി.കെ.കോയ, സാലിം പുനത്തില്‍ എന്നിവര്‍ സംസാരിച്ചു.
