വില്യാപ്പള്ളി: ഏറാഞ്ചേരി ഇല്ലത്തെ മുതിര്‍ന്ന കാരണവരും അനേകം ക്ഷേത്രങ്ങളുടെ തന്ത്രിയും മന്ത്രകര്മങ്ങളുടെ ഉപാസകനും പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ റിട്ട.അധ്യാപകനുമായ ഇ.ഡി.നാരായണന് നമ്പൂതിരിപ്പാട് (74) അന്തരിച്ചു. ഭാര്യ. ഗീത ഉമാദേവി അന്തര്‍ജനം (റിട്ട. അധ്യാപിക പറമ്പില്‍ ഗവ. യുപി സ്കൂള്‍). മക്കള്‍: ദീപക് നാരായണന്

(ബാംഗ്ലൂര്‍ ഐടി), ദീപ്തി. മരുമക്കള്‍: അനൂപ് പരമേശ്വരന് ഗുരുവായൂര്‍ (എഞ്ചിനീയര്‍), ശ്രുതി ദീപക്. (അധ്യാപിക). സഹോദരങ്ങള്‍: ഉമാദേവി അന്തര്ദനം, പരേതരായ രുദ്രന് നമ്പൂതിരി, സുബ്രഹ്മണ്യന് നമ്പൂതിരി, ദാമോദരന്‍ നമ്പൂതിരി, ദേവകി അന്തര്‍ജനം, സാവിത്രി അന്തര്‍ജനം. സുഭദ്ര അന്തര്‍ജനം. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 7 മണിക്ക് ഇല്ലപ്പറമ്പില്‍