മേമുണ്ട: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ്റെ മേമുണ്ട യൂനിറ്റ് കുടുംബ സംഗമം ലോകനാർകാവിൽ പ്രശസ്ത കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. എ.പി ബാബു (സൈക്കോതെറാപ്പിസ്റ്റ്, കൗൺസിലർ) മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡണ്ട്

പൊന്നാറത്ത് ബാബു അധ്യക്ഷത വഹിച്ചു. എൻ.കെ രാധാകൃഷ്ണൻ, പി.എം കുമാരൻ, കെ. ഗോപാലൻ, വി രാധാകൃഷ്ണൻ, പി. ഉഷശ്രീ, ഗോപിനാഥ് മേമുണ്ട എന്നിവർ പ്രസംഗിച്ചു. സംഗമത്തിൻ്റെ ഭാഗമായി കവിതാലാപനം, സംഗീത സദസ് എന്നിവയും നടന്നു.