വടകര: മേപ്പയിൽ ശ്രീനാരായണ കലാകേന്ദ്രം സംഘടിപ്പിക്കുന്ന മൂന്നാമത് അഖില കേരള പ്രൊഫഷണൽ നാടകോത്സവവും കലാകേന്ദ്രത്തിൻ്റെ 32-ാമത് വാർഷിക ആഘോഷവും നാടക സംവിധായകൻ രാജീവൻ മമ്മിള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ പി.കെ.സതീശൻ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എ.കുഞ്ഞിരാമൻ, വൈസ് ചെയർമാൻ വാ.പി.പത്മനാഭൻ ,കൺവീനർ പി.കെ.സുജേഷ്, കെ.പി.രതീശൻ

എന്നിവർ പ്രസംഗിച്ചു. ആദ്യ ദിനത്തിൽ കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമൻ്റെ സങ്കീർത്തനം എന്ന നാടകം അരങ്ങേറി. 23 വരെ മേപ്പയിൽ ശ്രീനാരായണ ബസ് സ്റ്റോപ്പിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ആണ് നാടകങ്ങൾ അരങ്ങേറുന്നത്.
പ്രഫഷനൽ നാടക സംഘങ്ങൾ അവതരിപ്പിക്കുന്ന 5 ശ്രദ്ധേയങ്ങളായ നാടകങ്ങൾ അവതരിപ്പിക്കും. എല്ലാ ദിവസവും രാ ത്രി 7 നാണ് നാടകങ്ങൾ അരങ്ങേറുക.