കോഴിക്കോട്: എഡിബിയില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും കോടികള്‍ വായ്പ സ്വീകരിച്ച് കേരള വാട്ടര്‍ അതോറിറ്റിയെ
സ്വകാര്യവല്‍ക്കരിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ രാജീവ് ആവശ്യപ്പെട്ടു. കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്സ് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.ടി.സേതുമാധവന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.അബ്ദുല്‍ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, മമ്മു മലപ്പുറം, പി. പ്രമോദ്, വി.ഗോവിന്ദന്, സുരേശന് കോട്ടയില്‍, പി.പി.ഇല്ല്യാസ്, പി.ദിനേശന്, ഒ.കെ.ലോഹിതാക്ഷന്, പി.അശോകന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.രാജന് സ്വാഗതവും എം.പി.സുരേന്ദ്രന് നന്ദിയും പറഞ്ഞു.
