പയ്യോളി: പയ്യോളി നോർത്ത് പ്രദേശത്തെ മുഴുവൻ വീടുകളും കൂട്ടിയിണക്കി സമ്പൂർണ്ണ ഹോം കെയർ നടപ്പിലാക്കാൻ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പയ്യോളി നോർത്ത് മേഖലാ കൺവെൻഷൻ തീരുമാനിച്ചു. പയ്യോളി നഗരസഭ കൗൺസിലർ ടി.ചന്തു ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ ഖാലിദ് കോലാരിക്കണ്ടി അധ്യക്ഷനായി. കൺവീനർ വി വി അനിത പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.ഫജറുദ്ദീൻ വരവ് ചെലവ് കണക്കും

അവതരിപ്പിച്ചു. സുരക്ഷ ജില്ലാ കമ്മിറ്റിയംഗം എം.പി.ഷിബു , എൻ സി മുസ്തഫ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സത്യൻ കുറ്റിപ്പുനത്തിൽ, പി.കെ. സുരേഷ്, ബിനീഷ് കെ.കെ, സുബീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ. സുനിൽ നന്ദി പറഞ്ഞു.
ഭാരവാഹികൾ :
കെ. സുനിൽ (ചെയർമാൻ)
എൻ. മോഹനൻ
ഇക്ബാൽ കെ.കെ.
എം.കെ. രാജേന്ദ്രൻ (വൈസ് ചെയർമാൻമാർ)
ഖാലിദ് കോലാരിക്കണ്ടി (കൺവീനർ )

വി.വി അനിത
സി. രവീന്ദ്രൻ
എം. ബിജു
(ജോയിൻ്റ് കൺവീനർമാർ)
കെ.ഫജറുദ്ദീൻ (ട്രഷറർ)