വടകര: റെയില്‍വെ സ്റ്റേഷന്‍ വളപ്പിലെ പാര്‍ക്കിംഗ് ഫീസ് വര്‍ധന അംഗീകരിക്കാത്ത ഓട്ടോഡ്രൈവര്‍മാരെ തെരഞ്ഞുപിടിച്ച്
കള്ളക്കേസെടുക്കുന്നതായി പരാതി. രണ്ടു ദിവസം മുന്‍പ് വടകര റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ ഇറക്കി പോവുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ക്കെതിരെ ഒരു കാരണവുമില്ലാതെ ആര്‍പിഎഫ് കേസെടുത്തെന്നാണ് പറയുന്നത്. ഇതിനെതിരെ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കിയവരെയും ആര്‍പിഎഫ് ദ്രോഹിക്കുകയാണെന്ന് ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നു.
പാര്‍ക്കിംഗ് ഫീസ് വര്‍ധിപ്പിച്ച റെയില്‍വെ നടപടിക്കെതിരെ ഓട്ടോഡ്രൈവര്‍മാര്‍ ആഴ്ചകളായി പ്രതിഷേധത്തിലാണ്. മൂന്ന് മാസത്തേക്ക് 590 രൂപയാണ് ഫീസ്. ഇത് അംഗീകരിക്കാത്ത ഓട്ടോഡ്രൈവര്‍മാര്‍ ആര്‍എംഎസ് ഓഫീസ് പരിസരത്ത് വാഹനം പാര്‍ക്ക് ചെയ്താണ് ആളെ കയറ്റുന്നത്. റെയില്‍വെ സ്റ്റേഷന്‍ വളപ്പില്‍ യാത്രക്കാരെ ഇറക്കാമെങ്കിലും ആളെ കയറ്റാന്‍ പാടില്ല. ഇങ്ങനെ യാത്രക്കാരെ ഇറക്കിപോവുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസെടുത്തെന്നാണ് പരാതി. ഇത് ചോദ്യം ചെയ്ത് ഓട്ടോഡ്രൈവര്‍മാര്‍ സംഘടിതരായി രംഗത്തെത്തുകയുണ്ടായി. പിന്നാലെ ഇവര്‍ സ്റ്റേഷന്‍
മാസ്റ്റര്‍ക്ക് പരാതി കൊടുക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ ഒഞ്ചിയം സ്വദേശി കോളൂര്‍ രമേശനേയും കോട്ടക്കടവ് സ്വദേശി ഷിബിനേയും കള്ളക്കേസില്‍ കുടുക്കിയെന്നാണ് പരാതി. അന്നന്ന് ഓട്ടോ ഓടിച്ച് കുടുംബം പോറ്റുന്നവരെ ഈ മട്ടില്‍ ദ്രോഹിക്കുന്ന ആര്‍പിഎഫിനെതിരെ നടപടി വേണമെന്ന് സ്വതന്ത്ര ഓട്ടോ തൊഴിലാളികള്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
അതേസമയം പാസ് എടുക്കാതെ സ്റ്റേഷന്‍ വളപ്പില്‍ നിന്ന് യാത്രക്കാരെ കയറ്റിയതിനാണ് നടപടി കൈക്കൊണ്ടതെന്നും കള്ളക്കേസ് അല്ലെന്നുമാണ് ആര്‍പിഎഫ് വിശദീകരിക്കുന്നത്. വര്‍ധന അംഗീകരിച്ച് ഇരുന്നൂറോളം ഓട്ടോഡ്രൈവര്‍മാര്‍ പാസ് എടുത്ത കാര്യവും ആര്‍പിഎഫ് ചൂണ്ടിക്കാട്ടുന്നു.