വടകര: ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ സ്മൃതി ദിനം വടകരയില്‍ ആചരിച്ചു. ശിവസേന വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്മൃതി ദിനാചരണം ശിവസേന കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് കെ.ടി.തുളസീദാസ്

നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മോഹനന് കെ ടി ബസാര്‍, നിതീഷ് കുമാര്‍ എം കെ, ടി കെ ബാലന്, കുഞ്ഞിക്കേളു കുറുപ്പ് തൂണേരി, ജസീന തുളസീദാസ് എന്നിവര്‍ സംസാരിച്ചു