വടകര: എഐടിയുസി പ്രക്ഷോഭ ജാഥക്ക് വടകരയിൽ ഉജ്വല വരവേൽപ് നൽകും. തൊഴിലും കൂലിയും സംരക്ഷിക്കണമെന്ന് ആവിശ്യപെട്ട് എഐടി യു സി ജനവരി 17 ന് ഒരു ലക്ഷം തൊഴിലാളികളെ പങ്കെടുപ്പിച്ച് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ മുന്നോടിയായി ഡിസം: 10 മുതൽ 17 വരെ സംസ്ഥാനത്ത് രണ്ട് മേഖലകളിലായി രണ്ട് പ്രക്ഷോഭ ജാഥകൾ

സഘടിപ്പിക്കുകയാണ് കാഞ്ഞങ്ങാട് നിന്ന് സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് മുൻ എം.പി യുടെ നേതൃത്യത്തിലുള്ള വടക്കൻ മേഖലാ പ്രക്ഷോഭ ജാഥ ഡിസംബർ 14 ന് 2 മണിക്ക് വടകരയിൽ എത്തിചേരുമ്പോൾ ജാഥക്ക് ഗംഭീര വരവേൽപ്പ് നൽകാൻ വടകരയിൽ സഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന വർക്കിംങ്ങ് കമ്മിറ്റി അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എൻഷം ബിജു അധ്യക്ഷത വഹിച്ചു. പി ഭാസ്കരൻ ടി സുരേഷ്, ഇ

രാധാകൃഷ്ണൻ, എൻ കെ മോഹനൻ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ഭാരവാഹികളായി ചെയർമാൻ പി സുരേഷ് ബാബു, ജനറൽ കൺവീനർ ഇ രാധാകൃഷ്ണൻ ട്രഷറർ എൻ കെ മോഹനൻ എന്നിവരെ തിരഞ്ഞെടുത്തു. 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.