കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിന്റെ പരാക്രമണത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്ക്. എസ്ഐ ജിതേഷ്, ഗ്രേഡ്
എസ്ഐ, അബ്ദുള്ള, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍ കുമാര്‍, സിനു രാജ് തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഗുരുദേവ കോളജിലെ ഡിഗ്രി വിദ്യാര്‍ഥി അത്തോളി കൊങ്ങന്നൂര് മലയില്‍ നോബിനെ (23) അറസ്റ്റു ചെയ്തു.
രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനിടെ പോലീസിനെ ആക്രമിക്കുകയായിരുന്നു. കല്ലെടുത്ത് പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ചിത്രാ ടാക്കീസിനു സമീപം തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. എസ്ഐക്ക് കൈക്കാണ് പരിക്കേറ്റത്. സിനു രാജിന് നെഞ്ചിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. നോബിനെ പിന്നീട് പോലീസ് ബലംപ്രയോഗിച്ച് കീഴ്പെടുത്തി. പ്രതിയുടെ
പക്കല്‍ നിന്നു ചെറിയ അളവില്‍ കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി.
ലഹരിമാഫിയക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം വനിതാ എഎസ്ഐയെ മാപ്പ് പറയിച്ച സംഭവം നടന്നിരുന്നു. ഇതില്‍പ്പെട്ടവരെ പോലിസ് വിളിച്ചു വരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചതിനു പിന്നാലെ മഫിയക്കെതിരെയുള്ള പ്രവര്‍ത്തനവുമായി പോയപ്പോഴാണ് പോലീസിനു നേരെ യുവാവന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായത്.