നാദാപുരം: ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഗുണ്ടകളുടെയും പോലീസിന്റെയും സഹായത്തോടെ സിപിഎം അട്ടിമറിച്ചെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് കെ.ബാലനാരായണന്‍, കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ എന്നിവര്‍ ആരോപിച്ചു. ബാങ്കില്‍ കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരിക്കെ കൃത്രിമ വിജയം കൈവരിക്കാനാണ് സിപിഎം ശ്രമം നടത്തിയത്. അതുകൊണ്ട് തന്നെ തിരെഞ്ഞെടുപ്പ് മാറ്റി നടത്തണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. സഹകരണ ജനാധിപത്യത്തെ കൊല ചെയ്യുന്ന സിപിഎം നടപടിയില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ഇവര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.