മണിയൂര്‍: കവിയും ഗാനരചയിതാവും മടപ്പള്ളി ഗവ.കോളജ് അധ്യാപകനും യുവകലാസാഹിതി ജില്ലാ പ്രസിഡന്റുമായിരുന്ന പ്രൊഫ. ശ്രീധരന് വേക്കോടിന്റെ സ്മരണക്കായി പ്രഭാത് ബുക്ക് ഹൗസും യുവകലാസാഹിതി വടകര മണ്ഡലം കമ്മറ്റിയും ഏര്‍പ്പെടുത്തിയ പ്രൊഫ.ശ്രീധരന് വേക്കോട് എന്‍ഡോവ്മെന്റ് 2024 ലൈബ്രറി രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിക്ക് സമര്‍പ്പിച്ചു.
കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങ് മലയാളം സര്‍വ്വകലാശാല റജിസ്ട്രാര്‍ ഡോ.കെ.എം.ഭരതന് ഉദ്ഘാടനം ചെയ്തു .
കെ.എം.കെ.കൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.പി.രമേശന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാനും പ്രഭാത് ബുക്ക് ഹൗസ് ഡയരക്ടറുമായ ടി.വി.ബാലന് എന്‍ഡോവ്മെന്റ് സമര്‍പ്പിച്ചു. ടി.പി.രാജീവന്, സൈദ് കുറുന്തോടി, കെ.എം.കെ.കൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ലൈബ്രറിക്കു നല്കുന്ന 10,000 രൂപയുടെ പുസ്തകങ്ങള്‍ യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് കുരുവട്ടൂര്‍, ലൈബ്രേറിയന്‍ ഒ.എം.ഗീതക്ക് കൈമാറി. നോവലിസ്റ്റ് വിജയന് മടപ്പള്ളി, എം.സി.നാരായണന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്മയ, ധ്വനി എന്നിവര്‍ ഗാനാലാപനം നടത്തി. യുവകലാസാഹിതി വടകര മണ്ഡലം സെക്രട്ടറി എന്‍.പി.അനില്‍കുമാര്‍ സ്വാഗതവും സൈദ് കുറുന്തോടി നന്ദിയും പറഞ്ഞു.