കടമേരി: കാല്പന്ത് കളിയില്‍ വളര്‍ന്നുവരുന്ന കുഞ്ഞു പ്രതിഭകള്‍ക്ക് പ്രചോദനമായി ജഴ്സി വിതരണം ചെയ്തു. എടപ്പള്ളി എഫ്സി ടീമിലെ മുഴുവന്‍ താരങ്ങള്‍ക്കും മാവേലി വാട്ട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജഴ്സി നല്കി. ഭാരവാഹികളായ സുല്‍ഫിക്കര്‍ ചേക്കണ്ടി, ദാവൂദ് കനവത്ത് എന്നിവര്‍ ജഴ്സി വിതരണം ചെയ്തു. ചടങ്ങില്‍ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഷ്റഫ് വെള്ളിലാട്ട്, പഞ്ചായത്ത് മെമ്പര്‍ ടി.കെ.ഹാരിസ് എന്നിവര്‍ സംബന്ധിച്ചു. പ്രദേശത്തെ നിരവധി സാമൂഹിക- സാംസ്കാരിക-ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കൂട്ടായ്മയാണ് മാവേലി വാട്ട്സാപ്പ് ഗ്രൂപ്പ്.