കുറ്റ്യാടി: ഭാഷാശ്രീ മുന്‍ മുഖ്യ പത്രാധിപര്‍ ആര്.കെ.രവിവര്‍മ്മയുടെ എട്ടാം സംസ്ഥാന സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരന് പി.രാധാകൃഷ്ണന് അര്‍ഹനായി. ഇദ്ദേഹത്തിന്റെ ‘ഇറങ്ങിപ്പോകുന്നതും കയറി വരുന്നതും’ കവിതാ സമാഹാരത്തിനാണ് സ്പെഷ്യല്‍ ജൂറി പുരസ്കാരം. 21 ന് വ്യാഴാഴ്ച 2 മണിക്ക് പേരാമ്പ്ര റീജനല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരന് പ്രൊഫ: കെ.ഇ.എന്‍.കുഞ്ഞമ്മദ് പുരസ്കാര സമര്‍പ്പണം നടത്തും. ചടങ്ങില്‍ എഴുത്തുകാരായ ജോസഫ് പൂതക്കുഴി, പി.ജെ.ഈപ്പന് തുടങ്ങിയവര്‍ പങ്കെടുക്കും. കുറ്റ്യാടി പഞ്ചായത്തിലെ നിട്ടൂര്‍ എംഎല്‍പി സ്കൂള്‍ മുന്‍ പ്രധാന അധ്യാപകനാണ് പറമ്പത്ത് രാധാകൃഷ്ണന്.