നാദാപുരം: രണ്ടുദിവസങ്ങളിലായി ഇരിങ്ങണ്ണൂരില്‍ നടന്ന സിപിഎം നാദാപുരം ഏരിയ സമ്മേളനം സമാപിച്ചു. കോരിച്ചൊരിയുന്ന
മഴയിലും ആവേശം ചോരാതെ നടന്ന റാലിയില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്ന് എത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
വി.പി.കുഞ്ഞി കൃഷ്ണന്, പി.പി.ചാത്തു, സി.എച്ച്.മോഹനന്, കൂടത്താങ്കണ്ടി സുരേഷ്, എരോത്ത് ഫൈസല്‍, കെ.പി.കുമാരന് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്കി. ഇന്ന് രാവിലെ നടന്ന പ്രതിനിധി സംഗമത്തില്‍ പുതിയ ഏരിയ സെക്രട്ടറിയായി എ.മോഹന്‍ദാസിനെ തെരഞ്ഞെടുത്തു. നേരത്തെ നാദാപുരം സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്നു.