വടകര: മേപ്പയില്‍ ശ്രീ ഗണപതി-ഭഗവതി ക്ഷേത്രത്തിലെ പുതിയ വാദ്യക്കാരുടെ അരങ്ങേറ്റം ഭക്തിസാന്ദ്രമായി. മണ്ഡല വിളക്ക്
ഉത്സവ ആരംഭ നാളില്‍ ഗണപതി ക്ഷേത്രത്തില്‍ നടന്ന അരങ്ങേറ്റം കാണാന്‍ നിരവധി പേരെത്തി. മൂന്ന് പെണ്‍കുട്ടികളടക്കം പതിനൊന്ന് പേരാണ് അരങ്ങേറ്റത്തില്‍ പങ്കെടുത്തത്. സതീശന് വടകരയുടെ ശിക്ഷണത്തിലാണ് ഇവര്‍ ചെണ്ടവാദ്യം പരിശീലിച്ചത്. പ്രശസ്ത മേളക്കാരായ ദാസന് മണിയൂര്‍, ഉണ്ണി വടകര, കാളോന്റവിടെ അബി, ശ്രീജിത്ത്, അളവക്കര ബാബു, ബി.എസ്.നിഖില്‍, കാനത്തായി രാമകൃഷ്ണന് തുടങ്ങി നാല്പതോളം കലാകാരന്മാര് കന്നിമേളക്കാരോടൊപ്പം അരങ്ങേറ്റ മേളത്തില്‍ പങ്കെടുത്തു.
