തിരുവനന്തപുരം: രണ്ടുമാസമായി വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സമരവുമായി റേഷന്‍ വ്യാപാരികള്‍. നവംബര്‍ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസിന് മുന്പില് ധര്‍ണയും നടത്തും. റേഷന്‍ ഡീലേഴ്സ് കോര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം.
സംപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വേതനവും ഉത്സവബത്തയും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് സംഘടന നോട്ടീസ് നല്കി.