വടകര: സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭയുടെ പൊതു ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ സാംസ്കാരിക ചത്വരത്തിന് ഫീസ് ഈടാക്കാനുള്ള നടപടി അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സമരവുമായി യുഡിഎഫും ആര്‍എംപിഐയും. വടകരയിലെ കലാ-സാംസ്കാരിക രാഷ്ട്രീയ കൂട്ടായ്മയുടെ ബാനറില്‍ 19-ാം തിയ്യതി ചൊവ്വാഴ്ച പ്രതിഷേധ ചത്വരം സംഘടിപ്പിക്കുവാന്‍ യുഡിഎഫ്-ആര്‍എംപിഐ നേതൃയോഗം തീരുമാനിച്ചു.
സതീശന് കുരിയാടി, എം.ഫൈസല്‍, പി.എസ്.രഞ്ജിത്ത് കുമാര്‍, റിജു.ആര്, ഷാജിത്ത് എ.പി, പി.എം.വിനു, സി.വി.മമ്മു എന്നിവര്‍
സംസാരിച്ചു. വടകരയിലെ പൊതു ഇടങ്ങളെല്ലാം വില്പന ചരക്കാക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്പിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു.