വടകര: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് (എകെപിഎ) നാല്പതാം ജില്ലാ സമ്മേളനം 19ന് വടകര ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സര അവാര്‍ഡ് ദാനം, പ്രകടനം, ഫോട്ടോ പ്രദര്‍ശനം, ട്രേഡ് ഫെയര്‍, അനുസ്മരണ സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവ നടക്കും.
രാവിലെ 11ന് പൊതുസമ്മേളനം കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. വടകര മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.കെ.സതീശന്, ക്ഷേമനിധി എക്സിക്യൂട്ടീവ് ഓഫീസര്‍ ലത, അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ് പാമ്പൂര്‍, സംസ്ഥാന സാന്ത്വന പദ്ധതി ചെയര്മാന് സജീഷ് മണി എന്നിവര്‍ സംസാരിക്കും. ഉച്ചക്കു ശേഷം 2-30ന് പ്രതിനിധി സമ്മേളനം എകെപിഎ സംസ്ഥാന പ്രസിഡന്റ് എ.സി.ജോണ്സണ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് ‘വെഡ്ഡിംഗ് മൊമന്റ്സ്’ എന്ന വിഷയം ആസ്പദമാക്കി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ ബിജിത്ത് ധര്‍മ്മടം, രാഗേഷ് എം.കെ, മധു സൂര്യ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയതായി സംഘാടകര്‍ അറിയിച്ചു.
ഫോട്ടോഗ്രാഫി മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ തൊഴില്‍പരമായും സാമൂഹികപരമായും ഫലപ്രദമായ ഇടപെടലുകള്‍ സംഘടന നടത്തിവരുന്നു. ഇന്ന് ഈ തൊഴില്‍ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ക്ഷേമനിധി, ഗ്രൂപ്പ് ഇന്‍ഷൂറന്‍സ്, മരണാനന്തര സഹായം, ചികിത്സാ സഹായം തുടങ്ങി വിവിധ ആനുകൂല്യങ്ങള്‍ ഈ സംഘടനയ്ക്ക് നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം.ജയപ്രകാശ്, സെക്രട്ടറി കെ.ജിതിന്, ട്രഷറര്‍ കെ.മധു, സ്വാഗതസംഘം ചെയര്മാന് ബിനു ഫെയ്മസ്, പിആര്‍ഒ മണി ചാത്തോത്ത് എന്നിവര്‍ പങ്കെടുത്തു.