വട്ടോളി: കുന്നുമ്മല്‍ ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പാട്ടുപാടി ആള്‍ക്കുട്ടത്തെ കൈയ്യിലെടുത്തു. വേദിയിലുണ്ടായിരുന്ന മുന്‍ എംഎല്‍എ കെ.കെ.ലതികയുടെയും മറ്റും ആവശ്യപ്രകാരമാണ് മന്ത്രി ‘കുറി വരച്ചാലും കുരിശ് വരച്ചാലും…. എന്ന പാട്ട് പാടിയത്. തിങ്ങിക്കൂടിയ സദസ് താളം പിടിച്ച് മന്ത്രിയുടെ പാട്ട് ആസ്വദിച്ചു.
-ആനന്ദന് എലിയാറ