കോഴിക്കോട്: ജില്ലയിൽ നാളെ ഞ്രായർ) ഹർത്താൽ പ്രഖ്യാപിച്ച് കോൺഗ്രസ്. ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ, എം.കെ.രാഘവൻ എം.പി എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് എം കെ രാഘവൻ എംപി ആരോപിച്ചു. വ്യാപകമായി കള്ളവോട്ട് ചെയ്തു. പൊലീസ് നിഷ്ക്രിയമായി നോക്കി നിന്നു. സിപിഎം പ്രവർത്തകർ അഴിഞ്ഞാടി. കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റുവെന്നും എം കെ രാഘവൻ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.