വടകര: നഗരഹൃദയഭാഗത്ത് പുതുതായി നിര്‍മിച്ച സാംസ്കാരിക ചത്വരത്തിന് കനത്ത ഫീസ് ഈടാക്കാനുള്ള വടകര മുനിസിപ്പാലിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹരിതം വടകര പ്രവര്‍ത്തക സമതി ആവശ്യപ്പെട്ട.ു കടത്തനാട് പ്രദേശത്ത് വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, കലാ സംഘടനകളുടെ വളര്‍ച്ചക്കും പുരോഗതിക്കും ഏറെ പ്രയേജനപ്പെടുന്ന ഇത്തരം കേന്ദ്രങ്ങള്‍ സൗജന്യമായി നല്‍കുകയും കലാ സംഘടനകളെ പ്രോല്‍സാഹിപ്പിക്കുകയാണ് മുനിസിപ്പാലിറ്റി ചെയ്യണ്ടതെന്നു യോഗം ചൂണ്ടിക്കാട്ടി. കാര്യങ്ങള്‍ മനസ്സിലാക്കി മുനിസിപ്പാലിറ്റി ഈ നിക്കത്തില്‍ നിന്നു പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അഷറഫ് കോറോത്ത് അധ്യക്ഷത വഹിച്ചു. അന്‍സാര്‍ മുകച്ചേരി, സി.വി.മമ്മി, സി.വി.മുസ്തഫ, അബദുല്‍ മജീദ്, ഒ.എം.അശ്റഫ്, പി.കെ.അന്‍വര്‍, കെ.കെ.ഷാഫി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സിജാര്‍ സി സ്വാഗതം പറഞ്ഞു.