കുറ്റ്യാടി: അധ്യാപകനും പ്രഭാഷകനും കലാ-സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന പി.പി.വാസുദേവന്റെ നിര്യാണത്തില്‍ കുറ്റ്യാടി സാംസ്കാരിക കൂട്ടായ്മ അനുശോചിച്ചു. എഴുത്തുകാരന് ബാലന് തളിയില്‍ അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.ജെ.സജീവ് കുമാര്‍ അധ്യക്ഷനായി. ജി.മണിക്കുട്ടന് അനുശോചന പ്രമേയം അവതരിപ്പിച്ചു. ടി.സുരേഷ് ബാബു, വാഴയില്‍ ഹരീന്ദ്രന്‍, രമേശ് ബാബു കാക്കന്നൂര്, പി.പി.ശശികുമാര്‍, ജെ.ഡി. ബാബു, കെ.എസ്.അബ്ദുല്ല, ഗീത ഹരി, അജയ് മുടപ്പിലോട്ട്, പി.സുബൈര്‍, പി.പി.ദിനേശന് തുടങ്ങിയവര്‍ സംസാരിച്ചു.
വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പളും സാംസ്കാരിക നായകനും വാഗ്മിയുമായ മൊകേരിയിലെ പി.പി.വാസുദേവന്റെ നിര്യാണത്തില്‍ സര്‍വകക്ഷിയോഗം അനുശോചിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത അധ്യക്ഷത വഹിച്ചു. സത്യന് മൊകേരി, പി നാണു, കെ ശശീന്ദ്രന്, എന്‍ വി ചന്ദ്രന്, കെ പി ബാബു, പി കുമാരന്, ഷാജി വട്ടോളി, പി വിനോദന്‍, കെ ജയരാജന്, കെ പി മോഹനന് എന്നിവര്‍ സംസാരിച്ചു.