കുറ്റ്യാടി: അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുറ്റ്യാടി ടൗണ്‍ നവീകരണ പ്രവൃത്തി പൂര്‍ത്തിയാകുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച പ്രവൃത്തിയായിരുന്നു കുറ്റ്യാടി ടൗണ്‍ നവീകരണം. പക്ഷേ പ്രവൃത്തിയില്‍ വേണ്ടത്ര പുരോഗതിയുണ്ടായിരുന്നില്ല. പദ്ധതി ഇഴഞ്ഞു നീങ്ങുന്നതിന്റെ യഥാര്‍ഥ കാരണം മനസിലാക്കി ഇടപെടല്‍ നടത്തിയതോടെ മാറ്റം പ്രകടമായെന്ന് എംഎല്‍എ കെ.ടി.കുഞ്ഞമ്മദ്കുട്ടി പറയുന്നു.കരാറുകാരന്റെ അനാസ്ഥയായിരുന്നു വില്ലന്‍. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ പൊതുമരാമത്ത് വകുപ്പ് ടെര്‍മിനേറ്റ് ചെയ്തതോടെ പ്രധാന കടമ്പ
നീങ്ങിക്കിട്ടി.വിവിധ നടപടിക്രമങ്ങള്‍ക്കൊടുവിലാണ് പ്രവൃത്തി പുനരാരംഭിക്കുവാന്‍ സാധിച്ചത്.ടൗണിന്റെ ഭാഗമായ സംസ്ഥാന പാതയിലും കുറ്റ്യാടി-തൊട്ടില്‍പാലം റോഡിലുമായി അഴുക്ക് ചാലും അഴുക്ക് ചാലിന്റെ മുകളില്‍ കവറിങ് സ്ലാമ്പ് നിര്‍മ്മിച്ചു കൊണ്ട് നടപ്പാതയും നിര്‍മ്മിച്ചു. കാല്‍നാട യാത്രികര്‍ക്ക് സംരക്ഷണത്തിനായി റോഡരികില്‍ കൈവരികളും പണിതു. കവറിങ് സ്ലാബിന്റെ മുകളിലായി കൊരുപ്പ് കട്ടകള്‍ വിരിച്ചു.
സംസ്ഥാന പാതയില്‍ പോലീസ് സ്റ്റേഷന് മുതല്‍ വനം വകുപ്പ് ഓഫീസ് വരെയും കുറ്റ്യാടി-തൊട്ടില്‍പാലം റോഡില്‍ 400 മീറ്റര്‍ ദൂരത്തിലും പ്രവൃത്തി പൂര്‍ത്തികരിച്ചു. ആകെ 190 ലക്ഷം
രൂപ ചെലവായ ടൗണ്‍ നവീകരണ പ്രവൃത്തിയില്‍ മൊത്തം 1800 മീറ്റര്‍ നീളത്തില്‍ അഴുക്ക് ചാലും 1400 മീറ്റര്‍ കൈവരിയും നിര്‍മിച്ചിട്ടുണ്ട്.സംസ്ഥാന പാതയില്‍ കുറ്റ്യാടി പാലം മുതല്‍ കക്കട്ടില്‍ ടൗണ്‍ വരെയുള്ള റീച്ചില്‍ ആകെ 550 ലക്ഷം രൂപ ചെലവാക്കി ബിസി ഉപരിതലം പുതുക്കല്‍ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. ശരാശരി 7 മീറ്റര്‍ വീതിയില്‍ ബിസി ടാറിങ്ങ്, ഐറിഷ് ഡ്രെയിന്‍ പ്രവൃത്തി എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ട്. റോഡ് സുരക്ഷയുടെ ഭാഗമായി ലൈന്‍ മാര്‍ക്കിങ്ങ്, സ്റ്റഡ്, ദിശാ സൂചകബോര്‍ഡ് എന്നിവയും സ്ഥാപിച്ചു.
കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയും പൂര്‍ത്തിയാകുന്നതോടെ കുറ്റ്യാടിയില്‍ കാലാകാലമായി നിലനില്‍ക്കുന്ന ഗതാഗത പ്രശ്നത്തിന് പരിഹാരമാകുമെന്ന്
കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ പറഞ്ഞു.