കോഴിക്കോട്: ദേശീയ ഫാര്‍മസി വാരാഘോഷത്തിന്റെ ഭാഗമായി കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് (കെപിപിഎ) നവംബര്‍ 17 മുതല്‍ 23 വരെ വെബിനാര്‍ സീരീസ് സംഘടിപ്പിക്കുന്നു.
ദിവസവും രാത്രി 8 മണിക്ക് ആരംഭിക്കുന്ന വെര്‍ച്വല്‍ വെബിനാറില്‍ ഒരോ ദിവസവും കുറഞ്ഞത് 1,500 പങ്കാളികളെ അസോസിയേഷന് പ്രതീക്ഷിക്കുന്നു, ഫാര്‍മസിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വിദഗ്ധരായ പ്രഭാഷകര്‍ പങ്കെടുക്കും. എല്ലാ ദിവസവും 45 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രഭാഷണത്തോടെ പരിപാടി ആരംഭിക്കുമെന്നും അവസാന 15 മിനിട്ട് സംശയനിവാരണത്തിന്നായിരിക്കുമെന്നും കെപിപിഎ ജനറല്‍ സെക്രട്ടറി പി.പ്രവീണ്‍ അറിയിച്ചു..
ഇക്കോ ഫാര്‍മക്കോ വിജിലന്‍സ്, ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (എഎംആര്‍), ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ നിയമപരമായ മാറ്റങ്ങള്‍, ഗുഡ് ഡിസ്പെന്‍സിങ്ങ് പ്രാക്ടീസ് തുടങ്ങിയ ഏഴു വിഷയങ്ങളിലാണ് ക്ലാസുകള്‍ ഉണ്ടായിരിക്കുക. 17ന് കെയുഎച്ച്എഎസ് സെനറ്റ് മെമ്പര്‍ ഡോ.ആര്.രാജശ്രീ ഉദ്ഘാടനം ചെയ്യും.