വടകര: ജില്ലാ ആശുപത്രിയിലെ ഒപി ടിക്കറ്റുനിരക്ക് ഡിസംബര്‍ ഒന്നുമുതല്‍ പത്തുരൂപയാക്കാന്‍ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയെടുത്ത (എച്ച്എംസി) തീരുമാനം പിന്‍വലിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ അഞ്ചുരൂപയാണ് നിരക്ക്. ആശുപത്രിയുടെ അടിസ്ഥാനസൗകര്യങ്ങളൊന്നും വര്‍ധിപ്പിക്കാതെയും ജില്ലാ ആശുപത്രി പദവിക്കനുസരിച്ച് ജീവനക്കാരെ നിയോഗിക്കാതെയും ജനം പ്രയാസമനുഭവിക്കുന്ന കാലത്ത് നിരക്ക് വര്‍ധിപ്പിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് യോഗം ചുണ്ടിക്കാട്ടി. പ്രസിഡന്റ് ഷഫീഖ് തറോപ്പൊയില്‍ അധ്യക്ഷത വഹിച്ചു. പി കെ സനീഷ്, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി എ ബബീഷ്, പി.എം.നിസാര്‍, പി.അബ്ദുല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു.