
9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. നാടക സംഘത്തിന് ഇന്നലെ കണ്ണൂരിൽ പരിപാടിയുണ്ടായിരുന്നു. അതുകഴിഞ്ഞ്, ഇന്ന് ബത്തേരിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ പോകവേയാണ് അപകടമുണ്ടായത്.
കേളകത്ത് നിന്ന് നെടുംപൊയിൽ ചുരം വഴി വയനാട്ടിലേക്ക് കടക്കാനായിരുന്നു സംഘം ആദ്യം ശ്രമിച്ചത്. എന്നാൽ ചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണി ഉള്ളതുമൂലം ഗതാഗതം നിരോധിച്ചിരിക്കുകയാണ്. തുടർന്ന് ഷോർട്ട് കട്ടിലൂടെ വയനാട്ടിൽ പോകവേയാണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.